മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൂൺ കൃഷി പരിശീലന ക്ലാസ് നടത്തി
വള്ളിക്കടവ്: മാലോത്ത് കസബ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ വള്ളിക്കടവ്, മാലോം, കൊന്നക്കാട് എന്നിവിടങ്ങളിലെ വനിതകൾക്ക് കൂൺ കൃഷിയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അഗ്നിച്ചിറകുകൾ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമാണിത്. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മിനി പോൾ ഉദ്ഘാടനം ചെയ്തു.എടത്തോട് ന്യൂട്രിബഡ്സ് മഷ്റൂം ഫാം മാനേജിങ് പാർട്ടണർ ശ്രീ. സച്ചിൻ ജി പൈ ക്ലാസ് എടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബാലാമണി പി ബി അധ്യക്ഷയായി. അധ്യാപിക സീത, എൻഎസ്എസ് ലീഡർ ആൽഫ മരിയ, വോളണ്ടിയർ ദേവിക എന്നിവർ നേതൃത്വം നൽകി
No comments