പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മാവുള്ളാൽ തിരുനാളിന് കൊടിയേറി
വെള്ളരിക്കുണ്ട് : വടക്കേ മലബാറിലെ ജനപങ്കാളിത്തം കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട മാവു ള്ളാൽ വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടനാലയത്തിൽ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇന്നലെ പുലർച്ചെ 5.30-ന് കൽക്കുരിശിലും നിലവിളക്കിലും തിരി പകർന്ന് 6 മണിക്ക് തന്നെ കൊടിയേറ്റ് നടത്തപ്പെട്ടു. ഫൊറോന പള്ളി വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം പതാക ഉയർത്തി. കൂരാംക്കുണ്ട് ആ ശ്രമ സുപ്പീരിയർ ഫാ.ജോബി വട്ടമല, ഫാ.തോമസ് കുഴി പറമ്പിൽ എന്നിവർ സഹകാർമികരായി. ജിജി കുന്നപ്പള്ളിൽ, ബേബി കുഞ്ചിറക്കാട്ട്, ജോസ് തടത്തിൽ, തോമസ്കുട്ടി കൈപ്പടക്കുന്നേൽ, ലോനപ്പൻ തെറ്റയിൽ, ജോസ് സെബാസ്റ്റ്യൻ നരിക്കുഴിയിൽ, അഡ്വ. ബിജോ തണ്ണിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി. നവ നാൾ തിരുക്കർമങ്ങൾ ഒമ്പത് ദിനങ്ങളിലാണ്. പത്താം ദിവസത്തോടു കൂടി തിരുന്നാൾ സമാപിക്കും
No comments