പെരിയ തന്നിത്തോട്ടെ കർഷകൻ കുഞ്ഞിരാമ (58)നെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പെരിയ, തന്നിത്തോട്ടെ കർഷകൻ കുഞ്ഞിരാമ (58)നെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അയൽവളപ്പിലെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യ: അംബിക. മക്കൾ: അനുജിത്ത്, അനുപമ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, മധു.
No comments