Breaking News

അമ്പലത്തറയിൽ നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

അമ്പലത്തറ : അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ബന്ധുവായ 20കാരനെതിരെ അമ്പലത്തറ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തരേന്ത്യൻ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ക്വാർട്ടേഴ്സ് മുറിയിലെത്തിയ ബന്ധുവായ 20 വയസുകാരനാണ് പീഡിപ്പിച്ചത്. കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ അമ്പലത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പോക്സോ പ്രകാരം കേസെടുത്തതിനു പിന്നാലെ പ്രതി ഉത്തരേന്ത്യയിലേക്ക് മുങ്ങി. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

No comments