Breaking News

കാസർകോട് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ തീവ്രവെളിച്ചം ഉപയോഗിച്ച് അനധികൃതമായി മീൻപിടുത്തം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി


കാസർകോട്തീവ്ര വെളിച്ചം ഉപയോഗിച്ച് അനധികൃതമായി മീൻപിടുത്തം നടത്തിയ രണ്ട് ബോട്ടുകൾ കൂടി ഫിഷറീസ് വകുപ്പ് -മറൈൻ എൻഫോഴ്സ്മെന്റ്- കോസ്റ്റൽ പൊലീസ് സംയുക്തമായി നടത്തിയ രാത്രി പട്രോളിങ്ങിൽ പിടികൂടി. തിങ്കൾ രാത്രി കാസർകോട് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ തീവ്ര വെളിച്ചം ഉപയോഗിച്ച് മീൻ പിടിത്തം നടത്തിയ ബോട്ടുകളാണ് പിടികൂടിയത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽ നിന്നുള്ള ആദി, ശ്രീ സന്നിധി എന്നീ ബോട്ടുകളുടെ ഉടമകൾക്കെതിരെ അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചു. തൃക്കരിപ്പൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ് ഐശ്വര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ

എൻഫോഴ്സ്മെന്റ് വിങ്ങിലെ എഎസ് ഐ കെ കെ വിനോദ് കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗിരീഷ്, സുനീഷ്, റെസ്ക്യൂ ഗാർഡുമാരായ അജീഷ് കുമാർ, ശിവകുമാർ, സേതു മാധവൻ, മനു, ശശി,ജയൻ സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർമാരായ സതീഷ്, സിന്ധുരാജ് എന്നിവർ സംഘത്തിലുണ്ടായി.

No comments