വെളളരിക്കുണ്ട് വടക്കാംകുന്ന് മലനിരകളിൽ ക്വാറി പ്രവർത്തനം വ്യാപിപ്പിക്കാൻ നീക്കം: പ്രതിരോധവുമായി നാട്ടുകാർ
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാംകുന്നു മലനിരകളെ കേന്ദ്രീകരിച്ചു നിയമ വിരുദ്ധ ക്വാറി പ്രവർത്തനങ്ങൾ നടത്തുന്നതിനായി കുറെ നാളുകളായി ശ്രമങ്ങൾ നടന്നു വരികയാണ്. ആറോളം ക്വാറികളാണ് വടക്കാംകുന്നിനെ ലക്ഷ്യമിടുന്നത്. ജൈവ വൈവിധ്യം കൊണ്ടും കാർഷിക സമ്പുഷ്ടത കൊണ്ടും, കാലാവസ്ഥ നിയന്ത്രണം കൊണ്ടും ഏറെ പ്രസക്തമായ പ്രദേശമാണ് വടക്കാംകുന്ന്. മൂന്നോളം ക്വാറികൾ ഇതിനകം തന്നെ പാരിസ്ഥിതികാനുമതി നേടിക്കഴിഞു. വ്യക്തമായ നിയമ ലംഘനങ്ങൾ നടത്തി ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ക്വാറികമ്പനികൾ ലൈസൻസ് നേടിയെടുത്തിരിക്കുന്നതെന്നും ഇതിനെതിരെ ജനരോക്ഷം ശക്തമാകുകയാണെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമര സമിതി ഭാരവാഹികൾ പ്രഖ്യാപിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് നീതി ലഭിക്കാൻ കോടതിയെ ശരണം പ്രാപിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നാണ് അവർ പറയുന്നത്.
No comments