Breaking News

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ പൊലീസ് പിടികൂടി


കാസർകോട് : പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ പൊലീസ് സമർത്ഥമായി കർണാടകയിൽ നിന്നും പിടികൂടി. കർണാടക ബൽത്തങ്ങാടി, ഉണ്ണി സ്വദേശി മുഹമ്മദ് മഹ്റൂഫ് (21) ആണ് പിടിയിലായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലാ പൊലീസ് ചീഫിന്റെ നിർദ്ദേശത്തിൽ സൈബർ ക്രൈം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ജിജിഷിന്റെ മേൽനോട്ടത്തിൽ എസ്ഐ പ്രേമരാജൻ, പ്രശാന്ത്, സിപിഒ മാരായ ഹരിപ്രസാദ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

No comments