മഞ്ചേശ്വരത്ത് ബൈക്കിൽ ജെസിബി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം
കാസർകോട് : ബൈക്കിൽ ജെസിബി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കോളിയൂർ, ഇർണടുക്കയിലെ രമേശ് ഹെർള-മല്ലിക ദമ്പതികളുടെ ഏകമകൻ ഓംകാർ ഹെർള(22)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെ മൊറത്തണയിലാണ് അപകടം. കടമ്പാർ ഭാഗത്തു നിന്നു വീട്ടിലേക്ക് പോവുകയായിരുന്നു ഓംകാർ. മൊറത്തണയിൽ എത്തിയപ്പോൾ എതിർ ദിശയിൽ നിന്നു എത്തിയ ജെസിബി ബൈക്കിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടം സംബന്ധിച്ച് ജെസിബി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
No comments