പുതുവർഷത്തിൽ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4' - വെൽനെസ് ക്യാമ്പയിന് മഞ്ചേശ്വരത്ത് ആവേശോജ്ജ്വല തുടക്കം
കാസർകോട് : പുതുവർഷത്തിൽ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4' -വെൽനെസ് ക്യാമ്പയിന് മഞ്ചേശ്വരത്ത് ആവേശോജ്ജ്വല തുടക്കം. ഹോസങ്കടി ടൗണിൽ എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഇർഫാന ഇക്ബാൽ അധ്യക്ഷയായി. പഞ്ചായത്തംഗം ഷംസീന ജാസി സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. ജെ മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു. ദീപശിഖ എ കെ എം അഷ്റഫ് എംഎൽഎ ചൈൽഡ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. യു. ആർ രാഹുലിന് കൈമാറി. ബോധവൽക്കരണ റാലിയിലെ ദഫ് മുട്ട്, കോൽക്കളി, ബാൻഡ് മേളം എന്നിവയും ശ്രദ്ധനേടി.റാലിക്ക് സിവിൽ സ്റ്റേഷനിലെ സ്വീകരണം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. നടൻ ഉണ്ണിരാജ് ചെറുവത്തൂർ വിശിഷ്ടാതിഥിയായി. ബന്തടുക്ക മാനടുക്കം ഉന്നതിയിലെ കലാകാരന്മാർ മംഗലംകളി അവതരിപ്പിച്ചു. പൊതുജനങ്ങൾക്ക് പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
No comments