ജില്ലാ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 10ന് കുമ്പളയിൽ
കാസര്‍ഗോഡ് ജില്ലാ ടെക്നിക്കല്‍ കമ്മിറ്റി നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കാസര്‍ഗോഡ് ജില്ലാ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 10 ന് ബുധനാഴ്ച വൈകിട്ട് 3 മണി മുതല്‍ കുമ്പള നായ്കാപ്പ് ജെകെ കബഡി അക്കാദമിയില്‍ വെച്ച് നടത്തപ്പെടുന്നു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ അന്നേ ദിവസം 2 മണിക്ക് ജെകെ കബഡി അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണ്. 2005 ഡിസംബര്‍ 28നു ശേഷം (തൂക്കം: 65 കിലോ) ജനിച്ചവര്‍ വയസ്സ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണെന്ന് ടെക്നിക്കല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846336968, 9446772424 എന്ന നമ്പറില്‍ ബന്ധപ്പെടുക.
No comments