കാസർകോട് വിദ്യാനഗറിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: വിദ്യാനഗർ, നെൽക്കള കോളനിയിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതരായ ചന്ദ്ര-സുശീല ദമ്പതികളുടെ മകൻ അജയൻ (28) ആണ് മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കാരനായ അജയൻ വീട്ടിൽ തനിച്ചാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീട് അടഞ്ഞു കിടക്കുന്നതു കണ്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം ചെയ്തു. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങൾ: അംബിക, അജന്ത, അശ്വതി, പരേതനായ അശോകൻ.
No comments