ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്രത്തിൽ ഭക്തരുടെ ആരാധനയും ഇഷ്ടവും പിടിച്ചുപറ്റിയ കാള ബസവൻ ഇനി ഓർമ്മ
ബന്തടുക്ക : സുബ്രഹ്മണ്യക്ഷേത്രത്തിൽ ഭക്തരുടെ ആരാധനയും ഇഷ്ടവും പിടിച്ചുപറ്റിയ കാള ബസവൻ ഇനി ഓർമ്മ. കന്നഡയിൽ ബസവ എന്നാൽ കാള എന്നാണ് അർഥം. അതിനാലാണ് ഇതിന് നാട്ടുകാർ ബസവൻ എന്ന് വിളിക്കുന്നത്. 25 വയസ്സുണ്ട്. ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്രത്തിൽ വാർഷികോത്സവത്തിന് സുബ്രഹ്മണ്യന്റെയും ശാസ്താവിന്റെയും തിടമ്പെഴുന്നള്ളത്തിനോടൊപ്പം ബസവനെയും എഴുന്നള്ളിക്കാറുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായ ക്ഷേത്രത്തിൽ ആദ്യകാലത്ത് ഒട്ടേറെ പശുക്കളെയും കാളകളെയും വളർത്തിയിരുന്നു. പ്രത്യേകം സ്ഥലത്തായിരുന്നില്ല ഇവയെ പാർപ്പിച്ചിരുന്നത്. അലഞ്ഞുനടക്കുമായിരുന്ന ഇവ ഉത്സവനാളുകളിൽ കൃത്യമായി ക്ഷേത്രത്തിൽ എത്തുമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പിന്നീട് ബസവനെ ക്ഷേത്രത്തിലെത്തിച്ചുതുടങ്ങിയത്. അന്നത്തെ
പട്ടേലറായിരുന്ന മാണിമൂല ശ്രീമലയിലെ ബാലകൃഷ്ണ റൈയുടെ കുടുംബമാണ് 50 വർഷത്തോളമായി ബസവനെ ക്ഷേത്രത്തിലെത്തിക്കുന്നത്. നാലാം തലമുറയിൽപ്പെട്ടതും അവസാനത്തെ ബസവനുമാണ് ഞായറാഴ്ച ഓർമ്മയായത്. ഉന്തത്തടുക്കയിലെ പരേതനായ ബാബു നായ്ക് ആയിരുന്നു
No comments