Breaking News

GHS മാലോത്ത് കസബ സ്കൂളിൽ എസ് പി സി യൂണിറ്റിന്റെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് 'ഉദയം 'ആരംഭിച്ചു


വെള്ളരിക്കുണ്ട് : GHSS  മാലോത്ത് കസബ സ്കൂളിൽ SPC  യൂണിറ്റിന്റെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് 'ഉദയം 'ആരംഭിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ SHO ശ്രീ. സതീഷ് കെ. പി. പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. SPC കേഡറ്റ്സ്  SPC ഗീതം ആലപിച്ചു. PTA വൈസ് പ്രസിഡണ്ട് ശ്രീമതി ജാനു നാരായണൻ അധ്യക്ഷത വഹിച്ച   ചടങ്ങ്  ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.  വെള്ളരിക്കുണ്ട് SHO ശ്രീ. സതീഷ് കെ. പി. ചടങ്ങിൽ മുഖ്യ അതിഥിയായി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലീജ കെ.വി., സ്റ്റാഫ് സെക്രട്ടറി ശ്രീ. മാർട്ടിൻ ജോർജ്, DI ശ്രീമതി ഷാലി വി. ജെ,ADI ശ്രീ. സുകുമാരൻ എം. എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ  CPO  സുബാഷ് വൈ.എസ്. സ്വാഗതവും ACPO മഞ്ജുഷ ടി.തോമസ് നന്ദിയും പറഞ്ഞു. എടത്തോട്  കായക്കുന്ന്  കായികാഭ്യാസ കളരി പരിശീലന കേന്ദ്രത്തിലെ എം. മണികണ്ഠൻ ആശാന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കളരി പരിശീലനം നൽകി. ORC ട്രെയിനറും കമ്മ്യൂണിറ്റി കൗൺസിലറുമായ  ശ്രീമതി അനില എം. ലിംഗ സമത്വത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി

No comments