ഗുഡ്‌സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ മരിച്ചു
കാഞ്ഞങ്ങാട്: ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. പഴയകാല സംഘ പ്രവർത്തകനും ബി ജെ.പി .മുൻനിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന ഹോസ്ദുർഗ് ബാറിലെ അഭിഭാഷകനുമായ എൽ വി ടെമ്പിളിന് സമീപം താമസിക്കുന്ന ഇ.ശ്രീധരൻ നായറാണ് (88) മരിച്ചത്. ഇന്നലെ രാത്രി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് എൽ വി ടെമ്പിളിന് സമീപം വെച്ചായിരുന്നു അപകടം. ഭാര്യ: കൗമുദിയമ്മ. മക്കൾ: ലത (എറണാകുളം), കല(പ്രധാനാധ്യാപിക, നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ), സന്ധ്യ (അധ്യാപിക ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം), ലേഖ (അധ്യാപിക, ഹയർസെക്കണ്ടറി സ്കൂൾ തോട്ടം). മരുമക്കൾ: ഉൽപൽ വി നായർ (സിനിമാ ക്യാമറാമാൻ), എം വി ജയകൃഷ്ണൻ നമ്പ്യാർ (പള്ളിക്കര), കെ അജയകുമാർ (പ്ലാന്റ്), കെ മധുസൂദനൻ (അബുദാബി).
No comments