വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ദുർഗ്ഗാ ക്ഷേത്രം മഹോത്സവവും കളിയാട്ടവും 2025 ഡിസംബർ 31, 2026 ജനുവരി 1, 2, 3, 4 തിയ്യതികളിൽ നോട്ടീസ് പ്രകാശനം വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ കെ.പി.സതീഷ് നിർവഹിച്ചു
വെള്ളരിക്കുണ്ട് : നാടിന്റെ സഹോദര്യവും ഒരുമയും നിലനിർത്താൻ ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും സഹായകരമാവുന്നുവെന്ന് വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ദുർഗ്ഗാ ക്ഷേത്രം ഉത്സവത്തിന്റെയും കളിയാട്ട മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനം ചെയ്തുകൊണ്ട് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കെ പി പറഞ്ഞു. ഉത്സവത്തിലേക്കായുള്ള ഫണ്ട് ഏറ്റുവാങ്ങൽ കർമ്മം മലയോരത്തിന്റെ ഡോക്ടറമ്മ ഡോ വിലാസിനി മദനഗോപാൽ നിർവഹിച്ചു.
2025 ഡിസംബർ 31, 2026 ജനുവരി 1, 2, 3, 4 തിയ്യതികളിൽ നടക്കുന്ന ആഘോഷങ്ങളിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ക്ഷേത്ര സന്നിധിയിൽ അരങ്ങേറും.ആഘോഷകമ്മിറ്റി കൺവീനവർ ജയകൃഷ്ണൻ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പി ടി നന്ദകുമാർ ആദ്യക്ഷനായി.
സി എ കെ സി സംസ്ഥാന വൈസ് പ്രസിഡന്റും വി സി എസ് കാറ്ററിംഗ് & ഇവന്റ് ഉടമയുമായ വിമൽ കുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ആശംസകളുമായി ക്ഷേത്രം സെക്രട്ടറി ബാബുരാജ് വി കെ, മാതൃവേദി പ്രസിഡന്റ് ഇന്ദിര ദേവി,സെക്രട്ടറി ഷൈലജ ബാബു, വലിയമഠത്തിൽ സരസ്വതിയമ്മ എന്നിവർ സംസാരിച്ചു. മധുസൂതനൻ നായർ ചടങ്ങിന് നന്ദി പറഞ്ഞു
No comments