Breaking News

വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ പഞ്ചായത്തിലും ഒരുമിച്ച്. പനത്തടി പഞ്ചായത്തിലെ മെമ്പർമാരിൽ മൂന്നുപേർ സഹപാഠികൾ


രാജപുരം : വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചവർ പഞ്ചായത്തിലും ഒന്നിച്ചു. പനത്തടി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് മൽസരിച്ച് വിജയിച്ച മൂന്നു പേർ വർഷങ്ങക്ക് മുമ്പ് ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവർ.  രണ്ടാം വാർഡ് മെമ്പർ കെ.സി മോഹൻദാസ്, മൂന്നാം വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ, ആറാം വാർഡ് മെമ്പർ പ്രസീതാ റാണി  എന്നിവരാണ് ബളാംതോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 85 - 86 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ. കെ.സി മോഹൻദാസും, പ്രസീതാ റാണിയും സിപിഎം സ്ഥാനാർത്ഥികളായാണ്  മത്സരിച്ച് ജയിച്ചതെങ്കിൽ കെ.കെ വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയായാണ് മൽസരിച്ച് ജയിച്ചത്. കെ.കെ വേണുഗോപാൽ മൂന്നാം തവണയാണ് മെമ്പറാകുന്നത്. പ്രസീതാ റാണി രണ്ടാം തവണയും, ടി.സി മോഹൻദാസ് ആദ്യ തവണയുമാണ്.


No comments