Breaking News

ഇടത് ഭരണത്തിൽ വികസനം പാർട്ടി അണികൾക്ക് മാത്രം ; എം.എൽ. അശ്വിനി പനത്തടി കല്ലപ്പള്ളിയിൽ ബിജെപി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു


രാജപുരം  : ഇടത് ഭരണത്തിൽ വികസനമുണ്ടായത് പാർട്ടി അണികൾക്കും നേതാക്കൾക്കും മാത്രമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു. പനത്തടി പഞ്ചായത്ത് 7ാം വാർഡ് കല്ലപ്പള്ളിയിൽ ബിജെപി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

ജനങ്ങളെ പരമാവധി കൊള്ളയടിച്ച ശേഷം ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയിലാണ് പിണറായി വിജയനും കൂട്ടരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അശ്വിനി ചൂണ്ടിക്കാട്ടി.

ബൂത്ത് പ്രസിഡണ്ട് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് വിനീത് കുമാർ മുണ്ടമാണി, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. വേണുഗോപാൽ, എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിബു പാണത്തൂർ, ബിജെപി ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്ര സരളായ, രജനീ ദേവി എന്നിവർ സംസാരിച്ചു.

No comments