വെള്ളരിക്കുണ്ടിലെ അലീന ആന്റണിയെ ജൂനിയർ വോളിബാൾ കേരള ഗേള്‍സ് ടീമിന്റെ പരിശീലകയായി തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് : ഡിസംബർ 16 മുതൽ 21 വരെ രാജസ്ഥാനിൽ നടക്കുന്ന ഇന്ത്യൻ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ഗേൾസ് ടീമിന്റെ പരിശീലകയായി വെള്ളരിക്കുണ്ടിലെ അലീന ആന്റണി തിരെഞ്ഞെടുത്തു. ലെവൽ വൺ കോഴ്സ് പൂർത്തി യാക്കിയ വോളിബാൾ കോച്ച് ആണ്. സ്കൂൾ നാഷണൽസ് ആണ്ടർ 19 മൂന്ന് പ്രാവശ്യം കേരളത്തിന് വേണ്ടി മൽസരിച്ചിട്ടുണ്ട്.. ഒരു തവണ സ്വർണ്ണമെഡൽ നേടി.സ്റ്റേറ്റ് സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ, കാസർകോട്, തൃശ്ശൂർ ജില്ലക്കുവേണ്ടിയും, യൂത്ത് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
No comments