Breaking News

ബളാലിൽ സിപിഎം അംഗം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു സിപിഐക്ക് ദൃഢപ്രതിജ്ഞ


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ ഏക സിപിഎം അംഗം എ.ശ്രീജ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തപ്പോൾ  സിപിഐ ഏക അംഗം പി.ജെ.ഷാജൻ ദൃഢപ്രതിജ്ഞയെടുത്തു. എൽഡിഎഫ് സ്വതന്ത്രൻ സനോജ് മാത്യുവും കോൺഗ്രസിലെ 14 അംഗങ്ങളും ദൈവനാമത്തിൽ പ്രതിജ്ഞചൊല്ലി.വോട്ടു ചെയ്തവരിൽ വിശ്വാസികളും അവിശ്വാസികളുമുണ്ടാകാം.വിശ്വാസം ഓരോതരുത്തരുടെയും സ്വകാര്യതയാണ്. അതിനാലാണ് ദൃഢപ്രതിജ്ഞയെടുത്തതെന്ന് ഷാജൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ഗാന്ധിജിയുടെ ചിത്രം ബാഡ്ജായി ധരിച്ചാണ് എൽഡിഎഫ് അംഗ ങ്ങൾ മൂന്നുപേരും എത്തിയത്. വരണാധികാരി കെ സുഷ്യത്താണ് മുതിർന്ന് അംഗം പി.കുഞ്ഞിരാമന് ആദ്യം പ്രതിജ്ഞചൊല്ലിക്കൊടുത്തത്. ആദ്യയോഗം ചേർന്നു. പനത്തടിയിൽ വരണാധികാരി അജയ്ഗോകുൽ മുതിർന്ന അംഗം പി. രഘുനാഥിന് പ്രതിജ്ഞചൊല്ലിക്കൊടുത്തു. യുഡിഎഫ്, ബിജെപി അംഗങ്ങൾ ദൈ നാമത്തിലും എൽഡിഎ ഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയുമെടുത്തു.





No comments