Breaking News

ഒടുവിൽ വെള്ളരിക്കുണ്ട് ടൗണിലെ ഇലക്ട്രിക് പോസ്റ്റിനെ പൊതിഞ്ഞ വള്ളിപടർപ്പുകളിൽ നിന്നും മോചനം..


വെള്ളരിക്കുണ്ട് :  വെള്ളരിക്കുണ്ട് ടൗൺ ബസ്റ്റാന്റ് പരിസരത്തെ ഇലക്ട്രിക് പോസ്റ്റിനെ പൊതിഞ്ഞ കാട്ടുവള്ളിപടർപ്പുകളിൽ നിന്നും മോചനം..കുറച്ചു മാസമായി ഇലക്ട്രിക് പോസ്റ്റിനെ കാടുകളും വള്ളിപടർപ്പുകളും മൂടി അപകടകരമായ രീതിയിലായിരുന്നു ചുറ്റുവട്ടത്തെ വ്യാപാരികൾ കെ എസ് ഇ ബി യെ വിളിച്ചു അറിയിച്ചിരുന്നെങ്കിലും വേണ്ട നടപടികൾ എടുത്തിരുന്നില്ല. 

ഒടുവിൽ ടൗണിലെ പൊതുപ്രവർത്തകനായ ഉത്തമൻ ഈ മൂടിയിരുന്ന അപകടത്തെ പറ്റി വീഡിയോ ഓൺലൈൻ ചാനലിലൂടെ പോസ്റ്റ്‌ ചെയ്യുകയും ഇത് ശ്രദ്ധയിൽപ്പെട്ട വെള്ളരിക്കുണ്ട് ടൗൺകൂടി ഉൾപ്പെടുന്ന ബളാൽ ബ്ലോക്ക്‌ ഡിവിഷനിലെ പുതിയ മെമ്പർ കെ പി സഫീന കെ എസ് ഇ ബി ഉദ്യോഗസ്ഥരെ വിളിച്ചു പരാതി സൂചിപ്പിച്ചു.തുടർന്ന് ഇന്ന് രാവിലെ എത്തിയ കെ എസ് ഇ ബിയിലെ തൊഴിലാളികൾ കാടും വള്ളിപടർപ്പും വെട്ടിമാറ്റുകയായിരുന്നു.

No comments