ദുഗലഡ്ക സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ആണ്ട് നേർച്ചയും വാർഷിക ഖുതുബിയ്യത്തും 25 മുതൽ 29 വരെ
സുള്ള്യ: സുള്ള്യ ദുഗലഡ്കയിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖ പണ്ഡിതനും ഖാദിരീയ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന ശൈഖുനാ അസ്സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ അൽബുഖാരി അവർകളുടെ 22 - ആം ആണ്ടുനേർച്ചയും ജംഇയ്യത്തു തർബിയ്യത്തിൽ ബുഖാരിയ്യയുടെ 32 - ആം വാർഷിക ഖുതുബിയ്യത്തും ഡിസംബർ 25 മുതൽ 29 വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടും. എല്ലാ ദിവസവും മഗ്‌രിബ് നിസ്കാരാനന്തരം മത പ്രഭാഷണം ആരംഭിക്കും. 25 ന് വ്യാഴം വൈകുന്നേരം 4 മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നടുവണ്ണൂർ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അധ്യക്ഷതയിൽ മംഗലാപുരം ഖാളിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സമസ്ത കാസർഗോഡ് ജില്ല വർക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി അനുഗ്രഹഭാഷണം നിർവഹിക്കും. അബ്ദുൽ കരീം ഫൈസി മുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വക്കറ്റ് ഹനീഫ് ഹുദവി പ്രഭാഷണവും മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണവും നിർവഹിക്കും.
26 ന് വെള്ളിയാഴ്ച മഗ്‌രിബ് സ്കാരാനന്തരം ഖലീൽ ഹുദവി കാസർഗോഡ് മതപ്രഭാഷണം നടത്തും. 27 ന് ശനിയാഴ്ച്ച പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി അബുദാബി പ്രഭാഷണം നിർവഹിക്കും. 28 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ജാമിഅഃ ബുഖാരിയ്യ അറബിക് കോളേജ് വിദ്യാർത്ഥി ഫെസ്റ്റ് നടക്കും. സമാപന ദിവസമായ 29 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കുടുംബ സംഗമം നടക്കും. മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന സമാപന പൊതുസമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതൻ മൗലാന എ നജീബ് മൗലവി പ്രഭാഷണം നിർവഹിക്കും. ബഷീർ ഫൈസി അൽഹാമിദി ആമുഖഭാഷണം നടത്തും. 11 മണിക്ക് മഖാമിൽ വെച്ച് നടക്കുന്ന ഖത്തം ദുആക്കും 12 മണിക്ക് നടക്കുന്ന ഖുത്തുബിയത്തിനും സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന അന്നദാനത്തോടുകൂടി പരിപാടി സമാപിക്കും. വിവിധ ദിവസങ്ങളിലായി പ്രമുഖ സയ്യിദന്മാരും ഉലമാക്കളും ഉമറാക്കളും സംബന്ധിക്കും.
No comments