ചുള്ളി-മാലോം-കാഞ്ഞങ്ങാട് നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസിന് തുടക്കമായി
വെള്ളരിക്കുണ്ട്: മലയോര ഹൈവേയിലുള്ള ചുള്ളിയെ കാഞ്ഞങ്ങാട് നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസിന് തുടക്കമായി. ഇന്ന് രാവിലെ മുതലാണ് സർവ്വീസ് ആരംഭിച്ചത്. യാത്ര ദേവസ്യ അറയ്ക്കൽ, ജോസഫ് കണ്ടത്തിൻകര, ഗോപാലകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളി എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ജീപ്പ് സർവീസുകളെ മാത്രം ആശ്രയിക്കുന്ന ചുള്ളിയിലേക്ക് മലയോരഹൈവേ യാഥാർഥ്യമായിട്ടും ബസ് ഉണ്ടായിരുന്നില്ല. ആ പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. മാലോം, വെള്ളരിക്കുണ്ട്, പരപ്പ, അടുക്കം, എണ്ണപ്പാറ, മുന്നോട്ട്, ജില്ലാ ആശുപത്രി റൂട്ടിലാണ് സർവീസ്. മലയോരത്തുള്ളവർക്ക് ജില്ലാ ആശുപത്രിയിൽ പോകാനും എ ണ്ണപ്പാറ ഭാഗത്തുള്ളവർക്ക് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാ നത്ത് എത്താനും എളുപ്പമാകും. 2 വർഷത്തിനിടെ ആരംഭി ക്കുന്ന മടിക്കൈ വഴിയുള്ള മൂന്നാമത്തെ മലയോര സർവീസാണിത്.
No comments