Breaking News

അകകണ്ണിന്റെ വെളിച്ചത്തിൽ കേരള ഭിന്നശേഷി കലോത്സവത്തിൽ സംഗീത വിഭാഗത്തിൽ സമ്മാനങ്ങൾ വാരികൂട്ടി ബളാലിലെ വൈശാഖ് രാഘവൻ...


വെള്ളരിക്കുണ്ട്  : മലപ്പുറത്ത് നടന്ന 42 ഓളം സ്കൂളുകൾ പങ്കെടുത്ത 26 മത് ഭിന്നശേഷി കലോത്സവത്തിൽ സംഗീതവിഭാഗത്തിൽ സമ്മാനങ്ങൾ വാരികൂട്ടി കാസർഗോഡ് ജിഎച്ച്എസ്എസ് എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ബളാൽ പെരിയാട്ട് സ്വദേശി വൈശാഖ് രാഘവൻ. കാഴ്ച പരിമിതിയുള്ള വൈശാഖ് അകകണ്ണിന്റെ വെളിച്ചത്തിലാണ് ഈ നേട്ടങ്ങൾ കൊയ്തത്. 5 ഓളം വിഭാഗത്തിൽ മത്സരിച്ച വൈശാഖ് ഉപകരണ സംഗീതത്തിൽ ഫസ്റ്റ് എ ഗ്രേഡ്, ശാസ്ത്രീയ സംഗീതത്തിൽ ഫസ്റ്റ് ഗ്രേഡ്, ലളിത ഗാനത്തിൽ എ ഗ്രേഡ്, ദേശഭക്തി ഗാനം, ഗ്രൂപ്പ്‌ സോങ് എന്നിവയിലും മികച്ച പ്രകടനം നടത്തി. ബളാൽ സ്വദേശിയായ കേരള ആദിവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രാഘവൻ പി കെ -ബിന്ദു  ദമ്പതികളുടെ മകനാണ്.സഹോദരി നന്ദന


No comments