Breaking News

റബ്ബർ മരം കൊണ്ടുപോയി വിൽപ്പന നടത്തി ആറ് ലക്ഷം രൂപ നൽകാതെ വഞ്ചിച്ചു ; ബിരിക്കുളം സ്വദേശിയുടെ പരാതിയിൽ കേസ്

വെള്ളരിക്കുണ്ട് : പ്ലൈവുഡ് കമ്പനിയിലേക്ക് കൊണ്ടുപോയ  റബർ മരത്തിൻ്റെ വിലയായ ആറര ലക്ഷം രൂപ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിൽ കേസ്. ബിരിക്കുളം കോളം കുളത്തെ കെ.എസ്. ജോൺസണിൻ്റെ പരാതിയിൽ കണ്ണൂർ സ്വദേശി ജലീലിനെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. 7 ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിച്ച് 70 ടൺ റബർ മരം ഫ്ലൈവുഡ് കമ്പനികൾക്ക് നൽകി ആറര ലക്ഷത്തോളം രൂപ നൽകിയില്ലെന്നാണ് പരാതി.  പെരുമ്പാമ്പൂർ, മൂവാറ്റുപുഴയിലെയും പ്ലൈവുഡ് കമ്പനിയിലേക്ക് റബർ മരം കൊണ്ട് പോയി വിൽപ്പന നടത്തി അറുപതിനായിരം രൂപ മാത്രം നൽകി വഞ്ചിച്ചു വെന്നാണ് പരാതി. സമാനമായ മറ്റൊരു കേസിൽ ഇയാൾ ഇപ്പോൾ ഇരിട്ടി പോലീസിൻ്റെ കസ്റ്റഡിയിലാണ്.


No comments