Breaking News

സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവച്ച് താരം


നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായ. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ 30 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സമാന്ത വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഫാമിലി മാന്‍ അടക്കമുള്ള സിരീസുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ ഇരട്ട സംവിധായകരായ രാജ് ആന്‍ഡ് ഡികെയിലെ ഒരാളാണ് രാജ് നിദിമോരു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജിനൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ മാസം സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാന്‍ സീസണ്‍ 2 ല്‍ സമാന്ത അഭിനയിച്ചിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിന്‍റെ മുന്‍ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയും ഇതോട് ചേര്‍ത്ത് വായിക്കപ്പെട്ടു. തിടുക്കമുള്ള ആളുകള്‍ തിടുക്കത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു എന്നായിരുന്നു പ്രസ്തുത സ്റ്റോറി.

No comments