വൈ.എം.സി.എ വെള്ളരിക്കുണ്ട് ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : വൈ.എം.സി.എ. വെള്ളരിക്കുണ്ട് ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു. ഞായർ വൈകു. 6.30ന് വൈ.എം.സി.എ. ഹാളിൽ നടന്ന ചടങ്ങിൽ സണ്ണി മാണിശ്ശേരി (സബ് റീജിയൺ ചെയർമാൻ, വൈ.എം.സി.എ., കാസർഗോഡ്) ഉത്ഘാടനം നിർവഹിച്ചു.
സജി പൊയ്കയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.ജെ. സാജു അദ്ധ്യക്ഷനായി.ഭവനപുനർനിർമ്മാണ പദ്ധതി ഉദ്ഘാടനം റവ.ഡോ. ജോൺസൺ അന്ത്വാംകുളം(വികാരി, വെള്ളരിക്കുണ്ട് ഫൊറോന) നിർവഹിച്ചു.
ജോൺസൺ വിലങ്ങയിൽ , ജോമോൻ മാത്യു എന്നിവരെ ആദരിച്ചു. ചടങ്ങിൽ ആശംസകളുമായി ഷാജി പി.വി. പ്രസിഡണ്ട്, കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രകമ്മിറ്റി) കെ പി റഷീദ് (കല്ലൻചിറ മുസ്ലീം ജമാ അത്ത് കമ്മിറ്റി) തോമസ് ചെറിയാൻ (പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകേപാന സമിതി വെള്ളരിക്കുണ്ട്) ജേക്കബ് തോമസ് (പ്രസിഡണ്ട്, ലയൺസ് ക്ലബ്ബ്, വെള്ളരിക്കുണ്ട് എന്നിവർ സംസാരിച്ചു. ബാബു കല്ലറയ്ക്കൽ ചടങ്ങിന് നന്ദി പറഞ്ഞു.
No comments