ആദിവാസികൾ വോട്ടു കുത്തികളാവരുത് ; കോർഡിനേഷൻ കമ്മിറ്റി വെള്ളരിക്കുണ്ട് ടൗൺ സ്പോർട്ട്സ് ക്ലബ്ബ് ഹാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പും ആദിവാസികളും എന്ന വിഷയത്തിൽ ചർച്ചപരിപാടി നടന്നു
വെള്ളരിക്കുണ്ട് : ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്ന പാർട്ടികൾക്ക് കീഴിൽ പോസ്റ്റർ ഒട്ടിക്കാനും ജാഥയ്ക്ക് നീളം കൂട്ടാനും നടക്കുന്ന വോട്ടു കുത്തികളായി നിലനിൽക്കാതെ അധികാര രാഷ്ട്രീയത്തിൻ്റെ മാർഗ്ഗത്തിലേക്ക് ആദിവാസി , ദലിത് വിഭാഗങ്ങൾ മാറണമെന്ന് ആദിവാസി കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് ടൗൺ സ്പോർട്ട്സ് ക്ലബ്ബ് ഹാളിൽ വച്ചു നടത്തിയ പഞ്ചായത്ത് തെരഞ്ഞെടുപ്പും ആദിവാസികളും എന്ന വിഷയത്തിൽ നടത്തിയ സമ്മേളനത്തിലാണ് ആദിവാസികളുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ നടന്നത്.
ആദിവാസി സമുദായങ്ങളോട് അനുഭാവം പുലർത്തുന്നവരെ വിജയിപ്പിക്കണമെന്നും സംവാദത്തിൽ അഭിപ്രായമുയർന്നു. വിദ്യാസമ്പന്നരായ ആദിവാസി ഊരുകളിലെ യുവതലമുറ അടിമത്ത രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയും അംബേദ്കർ ആശങ്ങളിലേക്ക് മാറുകയും ചെയ്യുന്നത് വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.
കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കൃഷ്ണൻ മൂപ്പിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പൊതുപ്രവർത്തകൻ ഒ.കെ പ്രഭാകരൻ പരിപാടി ഉത്ഘാടനം ചെയ്തു. കമലാക്ഷൻ കാക്കോൽ മോഡറേറ്ററായ പരിപാടിയിൽ രാഘവൻ അടുക്കം, രമ്യ ബാലകൃഷ്ണൻ, ശ്രുതി പി.എസ്, രാമചന്ദ്രൻ എടത്തോട്, രമേശൻമലയാറ്റുകര തുടങ്ങിയവർ സംസാരിച്ചു. സി.വി ശിവദാസൻ സ്വാഗതവും രമ്യ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments