തൃശൂർ ഹയാത്ത് റീജൻസിയിൽ വച്ച് നടന്ന മിസ് & മിസ്സിസ് ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ കേരള മത്സരത്തിൽ സെക്കൻ്റ് റണ്ണർ അപ്പ് ആയ അശ്വതി മനോജ് ബിരിക്കുളം പ്ലാത്തടം സ്വദേശിനിയാണ്
വെള്ളരിക്കുണ്ട് : തൃശൂർ ഹയാത്ത് റീജൻസിയിൽ വച്ച് നടന്ന എക്സ്പ്രസ് മീഡിയ സ്വർണ്ണമുഖി ഗോൾഡ് & ഡയമണ്ട്സ് മിസ് & മിസ്സിസ് ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ കേരള മത്സരത്തിൽ സെക്കൻ്റ് റണ്ണർ അപ്പ് ആയ അശ്വതി മനോജ് . ബിരിക്കുളം പ്ലാത്തടം സ്വദേശിനിയായ അശ്വതി മനോജ് നിലവിൽ നീലേശ്വരത്താണ് താമസം. ഇതിനോടകം തന്നെ നൃത്തം, സംഗീതം, അഭിനയം, മോഡലിംഗ് രംഗത്ത് നിരവധി പുരസ്കാരങ്ങൾ അശ്വതി കരസ്ഥമാക്കിയിട്ടുണ്ട്. സീരിയൽ രംഗത്തും, ആൽബം, ഷോർട്ട്മൂവീസ്, ഡോക്യുമെൻ്ററി എന്നിവയിലും നായികയായിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ നൃത്തഗുരുവായ സന്തോഷ് നാട്യാഞ്ജലിയുടെ ശിക്ഷണത്തിൽ ഭരതനാട്യം, കൂച്ചിപ്പുടി എന്നിവ അഭ്യസിക്കുകയും കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്ത പ്രോഗ്രാമുകൾ അവതരിപ്പിച്ച് വരികയും ചെയ്യുന്നു.
No comments