Breaking News

ബേക്കൽ ഫെസ്റ്റ് അപകടം; സംഘാടകർക്കെതിരെ നടപടി വേണം : എം.എൽ. അശ്വിനി


കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും പൊയിനാച്ചി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ സംഘാടകർക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു.

ക്രിസ്തുമസ് അവധിക്കാലമായതിനാൽ വലിയ ജനത്തിരക്കാണ് ബേക്കൽ ഫെസ്റ്റ് ഏരിയയിൽ അനുഭവപ്പെടുന്നത്. സംഗീതപരിപാടി വീക്ഷിക്കാൻ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാൻ കാര്യമായ മുൻകരുതലുകൾ സംഘാടകരുടെ ഭാഗത്ത് നിന്നോ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നോ ഇടപെടലുണ്ടാകാത്തത് വലിയ വീഴ്ച്ചയാണ്. 

കഴിഞ്ഞ മാസം നവംബർ 23 ന് കാസർഗോഡ് നഗരത്തിൽ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ സമാനമായ അപകടം ഉണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ജില്ലാ ഭരണകൂടം തയ്യാറായില്ലെന്നതിന്റെ തെളിവാണ് ബേക്കലിലെ അപകടമെന്നും അശ്വിനി ചൂണ്ടിക്കാട്ടി.

No comments