റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. മദ്രാസ് ഐഐടിയുടെ നേതൃത്വത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ റോഡ് സേഫ്റ്റി ഡാറ്റാ ഡ്രൈവ് ഹൈപ്പര്‍ലോക്കല്‍ ഇന്റര്‍വെന്‍ഷന്‍സ്(ഡിഡിഎച്ച്‌ഐ) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ മദ്രാസ് ഐഐടി പ്രതിനിധി റോഷന്‍ ജോസ് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെ പറ്റിയും പ്രവര്‍ത്തനങ്ങളെ പറ്റിയും വിശദീകരിച്ചു. ട്രാഫിക് ചട്ടങ്ങളുടെ ലംഘനം മൂലവും എന്‍ജിനീയറിങ് പോരായ്മകള്‍ മൂലവും ഉണ്ടാകുന്ന അപകടങ്ങളെ തടയാന്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വികസിപ്പിച്ച ആപ്ലിക്കേഷനിലൂടെ തടയാന്‍ സാധിക്കും എന്ന് റോഷന്‍ ജോസ് അഭിപ്രായപ്പെട്ടു
No comments