മൂന്നാമത് ബേക്കൽ ബീച്ച് ഫെസ്റ്റ് 20 മുതൽ 31 വരെ പ്രഗത്ഭ ചലച്ചിത്രകാരൻ മണി രത്നം, നടി മനീഷ കൊയ്രാള തുടങ്ങിയവർ പങ്കെടുക്കും
കാസർകോട്: മൂന്നാമത് ബേക്കൽ ബീച്ച് ഫെസ്റ്റ് 20 മുതൽ 31 വരെ ആഘോഷിക്കും. പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിലാണ് ഉത്സവം. ബിആർഡിസി കേരള വിനോദ സഞ്ചാര വകുപ്പ്, ബേക്കൽ ബീച്ച് ടൂറിസം പ്രമോഷൻ ഐഎൻസി, ജില്ലാ കുടുംബ്രീ മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിന് സർക്കാർ ധന സഹായം പ്രഖ്യാപിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിക്കും. പ്രഗത്ഭ ചലച്ചിത്രകാരൻ മണി രത്നം, നടി മനീഷ കൊയ്രാള, ഫോട്ടോഗ്രാഫർ രാജീവ് മേനോൻ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. സംഗീത ദൃശ്യ പരിപാടികൾ, സാംസ്കാരിക സന്ധ്യകൾ എല്ലാ ദിവസവുമുണ്ടായിരിക്കും. സ്റ്റേജ് പരിപാടികളിൽ രമ്യ നമ്പീശനും സംഘവും കലാവിരുന്നൊരുക്കും. റാപ്പ് വേടൻ, റിമിടോമി, ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്, അലോഷി, അപർണ്ണ ബാലമുരളി, പ്രസീദ, ഷാഫി, ആര്യ ദയാൽ, പുഷ്പവതി തുടങ്ങിയ കലാ പ്രതിഭകളും പരിപാടികൾ അവതരിപ്പിക്കും. ഫുഡ് കോർട്ടുകളുമുണ്ടായിരിക്കും.
No comments