Breaking News

വിൽപനക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി 64 കാരൻ കാസർഗോഡ് ബന്തിയോട്ട് പിടിയിൽ

കാസർകോട്: വിൽപനക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി 64 കാരൻ ബന്തിയോട്ട് പിടിയിൽ. അടുക്ക സ്വദേശി അബ്ദുള്ള എന്ന ഫ്രൂട്ട് അബ്ദുള്ളയാണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെവി ശ്രാവണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയാലണ് ഇയാൾ കുടുങ്ങിയത്. ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സ്ഥലത്തെത്തിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുള്ള. ചെറിയതോതിലായിരുന്നു അപ്പോഴൊക്കെ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. അടുത്തകാലത്ത് വലിയതോതിലാണ് വിൽപന പൊടിപൊടിച്ചിരുന്നത്. എക്സൈസ് അസി.ഇൻസ്പെക്ടർ കെ. പീതാംബരൻ, പ്രിവന്റീവ് ഓഫീസർമാരായ മനാഫ്, ജിജിൻ, സിഇഒ മാരായ അഖിലേഷ്, കണ്ണൻ കുഞ്ഞി, ഡ്രൈവർ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നടപടികൾക്ക് ശേഷം വൈകീട്ട് കാസർകോട് കോടതിയിൽ ഹാജരാക്കി.

No comments