Breaking News

ആർക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത പനത്തടി പഞ്ചായത്ത് ; ആരു ഭരിക്കുമെന്ന ആകാംക്ഷയിൽ ജനങ്ങൾ


പനത്തടി : ആർക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത പനത്തടി പഞ്ചായത്ത് ആരു ഭരിക്കുമെന്ന ആകാംക്ഷത്തിലാണ് ജനങ്ങൾ. തെരഞ്ഞെടുപ്പിൽ നിലവിൽ ഭരണം നടത്തിയിരുന്ന ഇടത് മുന്നണിക്ക് എട്ട് സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.9 സീറ്റാണ് ഭൂരിപക്ഷം ഉണ്ടാക്കാൻ വേണ്ടത്. ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ ഏറ്റവും അധികം സീറ്റ് നേടിയ ഇടത് മുന്നണി ഭരണം നിലനിർത്താനാണ് സാധ്യത. എന്നാൽ ഭരണ സമിതിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഭരണം സുഖമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ഭരണസമിതിക്ക് ഒറ്റക്ക് ഒരു തീരുമാനവും എടുക്കുവാൻ സാധിക്കില്ല എന്നതും വെല്ലുവിളിയാകും. രണ്ടാമത്തെ വലിയ കക്ഷിയായ യുഡിഎഫിന് 6 സീറ്റാണ് ലഭിച്ചത്. 3 വാർഡ് നേടിയ ബിജെപിയുടെ നിലപാട് പല കാര്യങ്ങളിലും നിർണ്ണായകമാകും.

No comments