ലക്നോവിൽ വച്ച് നടന്ന 69-മത് ദേശീയ സ്കൂൾ ഗെയിംസിൽ ജിൽഷ ജിനിലിനും ടീമിനും സ്വർണം പാണത്തൂർ വട്ടക്കയം സ്വദേശിനിയാണ്
രാജപുരം : ലക്നോവിൽ വച്ച് നടന്ന അണ്ടർ17 വിഭാഗം 69-മത് ദേശീയ സ്കൂൾ ഗെയിംസിൽ ജിൽഷ ജിനിലിനും ടീമിനും സ്വർണം. 4×100 മീറ്റർ റിലേയിലാണ് സ്വർണ മെഡൽ നേടിയത്. ജിൽഷ, നന്ദന, മിഥുന, ദേവനന്ദ എന്നിവരടങ്ങുന്ന കേരള ടീമിനാണ് സ്വർണം ലഭിച്ചത്. 2025 ഒക്ടോബർ 11 ന് ഒഡീഷയിലെ ഭുവനേശ്വറിൽ വച്ച് നടന്ന ദേശീയ ജൂനിയർ അത് ലക്‌സിൽ അണ്ടർ 16 വിഭാഗം പെൺകുട്ടികളുടെ 60 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി അഭിമാനമായിരുന്നു ജിൽഷ. പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യൂ - ജോമി വിജെ ദമ്പതികളുടെ മകളാണ് ജിൽഷ. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.
No comments