Breaking News

ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസിന്റെ പുതിയ മോഡല്‍ ബൈക്ക്. ടിവിഎസ് അപ്പാച്ചെ ആര്‍ടി എക്‌സാണ് കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ചത്


തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസിന്റെ പുതിയ മോഡല്‍ ബൈക്ക്. ടിവിഎസ് അപ്പാച്ചെ ആര്‍ടി എക്‌സാണ് കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെപി വിശ്വനാഥന്‍, മനോജ് ബി. നായര്‍, കെഎസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍, ഡി എ കെ എസ് മായാദേവി, അസി. മാനേജര്‍മാരായ രാമകൃഷ്ണന്‍, അനില്‍ കുമാര്‍, ടി.വി.എസ്. ഏരിയ മാനേജര്‍ പ്രസാദ് കൃഷ്ണ, ടി.വി.എസ്. ഡീലര്‍മാരായ ഫെബി എ. ജോണ്‍, ചാക്കോ എ. ജോണ്‍, ജോണ്‍ ഫെബി എന്നിവര്‍ സന്നിഹിതരായി.

No comments