ഇവിടെ സ്ഥാനാർഥി ബോർഡ് എഴുതുന്ന തിരക്കിലാണ്... ബളാൽ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർഥിയായ ധന്യ ദേവീദാസ് (37) ആണ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് സ്വയം എഴുതുന്നത്
മാലോം : തദ്ദേശതിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു വരവെ ഇവിടെ ഒരു വനിതാ സ്ഥാനാർഥി തന്റെ പ്രചാരണബോർഡ് എഴുതുന്ന തിരക്കിലാണ്.
ബളാൽ പഞ്ചായത്തിലെ ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി യായധന്യ ദേവീ ദാസ് (37) ആണ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണബോർഡ് സ്വയം എഴുതുന്നത്.
തുണിയിൽ പെയിന്റ് കൊണ്ടാണ് എഴുതുന്നത്. ആർട്ടിസ്റ്റ് കൂടി ആയ ധന്യ ദേവീദാസ് നേരത്തെ കരാർ അടിസ്ഥാനത്തിൽ ബോർഡ് എഴുതുന്ന ജോലി ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ രാവിലെ മുതൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം വോട്ട് പിടിക്കാൻ ചെല്ലും. ഒഴിഞ്ഞു കിട്ടുന്ന സമയം ബോർഡ് എഴുതും. ഇതിന് ഭർത്താവ് ദേവീദാസിന്റെ പിന്തുണ കൂടി ഉണ്ടെന്നും ബിരുദദാരി കൂടിയായ ധന്യ പറയുന്നു...
No comments