Breaking News

ചെറുവത്തൂർ ശിൽപകലയിലെ കേന്ദ്ര സർക്കാറിന്റെ ടാലന്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പ് നേടി എം കെ ആഷിൻ ഋതിക്


ചെറുവത്തൂർ : ശിൽപകലയിലെ കേന്ദ്ര സർക്കാറിന്റെ ടാലന്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പ് നേടി എം കെ ആഷിൻ ഋതിക്. ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ശിൽപകലയിൽ ഇന്ത്യയിലെ ദേശീയ പുരസ്കാര ജേതാക്കളിൽ ആറുപേരിൽ ഒരാളാണ്. പ്രതിമാസം 1,150 രൂപ വീതം 20 വയസുവരെ സ്കോളർഷിപ്പായി ലഭിക്കും. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂരിന്റെ ശിക്ഷണത്തിലാണ് ചിത്ര ശിൽപകല പഠിക്കുന്നത്. കെ ഋതിക്കിന്റെയും എം ഷിബയുടെയും മകനാണ്.

No comments