Breaking News

ചിറ്റാരിക്കാൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കവിത കൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘടിപ്പിച്ച വിദ്യാർത്ഥി യുജനസംഗമം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ :  ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കവിത കൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വിദ്യാർത്ഥി യുവജന സംഗമം സംഘടിപ്പിച്ചു. ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളി ഓഡിറ്റോറിയത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ടി കെ ഗിരീഷ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഋഷിത സി പവിത്രൻ, സെക്രട്ടറി പ്രണവ് കെ പ്രഭാകരൻ, രജിത്ത് പൂങ്ങോട്, പി ആർ സിദ്ധാർഥ്, സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. എം അജിത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.  

No comments