ടാറിംഗിനു ശേഷം റോഡരുകിൽ ഉപേക്ഷിച്ച ടാർ വീപ്പയിൽ വീണ്, ജീവനുമായി മല്ലിട്ട നായക്കുട്ടികളുടെ ജീവൻ രക്ഷിച്ച് കാസർകോട് ഫയർഫോഴ്സ്
കാസർകോട്: ടാറിംഗിനു ശേഷം റോഡരുകിൽ ഉപേക്ഷിച്ച ടാർ വീപ്പയിൽ വീണ്, ജീവനുമായി മല്ലിട്ട നായക്കുട്ടികളുടെ ജീവൻ രക്ഷിച്ച് കാസർകോട് ഫയർഫോഴ്സ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മാവിക്കട്ട റോഡിലെ ചൂരിപ്പള്ളത്താണ് ഹൃദയഭേദകമായ സംഭവം ഉണ്ടായത്. റോഡരുകിൽ നിന്നു പട്ടിക്കുട്ടികൾ നിർത്താതെ കരയുന്നത് കേട്ടാണ് പരിസരവാസിയായ രാജേഷ് ലോബേ എന്നയാൾ സ്ഥലത്തെത്തിയത്. കടുത്ത വെയിലിൽ ഉരുകിയൊലിക്കുന്ന ടാറിൽ നിന്നു രക്ഷപ്പെടാൻ കഴിയാതെ പട്ടിക്കുട്ടികൾ ജീവനുമായി മല്ലിടുന്ന കാഴ്ച്ചയാണ് അദ്ദേഹം കണ്ടത്. പട്ടിക്കുട്ടികളെ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സീനിയർ ഫയർആന്റ് റെസ്ക ഓഫീസർ ബി സുകുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മണ്ണെണ്ണയും ഡീസലും ഉപയോഗിച്ചും വിപ്പ വെട്ടിപ്പൊളിച്ചും പട്ടിക്കുട്ടികളെ ഓരോന്നായി പുറത്തെടുത്തു. ദേഹത്ത് പറ്റിയിരുന്ന ടാർ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് പട്ടിക്കുട്ടികളെ സ്വതന്ത്രരായി വിട്ടത്. ഫയർഫോഴ്സ് സംഘത്തിൽ രാജേഷ് പാവൂർ, ഷൈജു, ഹോംഗാർഡ് രാജു എന്നിവരും ഉണ്ടായിരുന്നു.
No comments