ബേഡകം മുന്നാട് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് ഭർത്താവ് പിടിയിൽ
കാസര്‍കോട്: ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം.
വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറയുന്നു.
No comments