യുവാവ് അടുക്കളയിലെ ജനാലയില്‍ തൂങ്ങി മരിച്ചു; കയ്യൂര്‍ ആലം തട്ടയിലെ അഭിറാം ആണ് മരിച്ചത്
കയ്യൂർ: യുവാവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ ആലന്തട്ടയിലെ അഭിറാം(34) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് യുവാവിനെ അടുക്കളയിലെ ജനൽകമ്പിയിൽ വെള്ളമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചീമേനി പൊലീസ് എത്തി മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പരേതനായ ഡോ.പരമേശ്വര ഷെപ്പിലയറുടെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: ശിവപ്രിയ. സഹോദരികൾ: സന്ധ്യ, സ്മിത.
No comments