കിനാനൂർ - കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു സി പി ഐ (എം) കേന്ദ്രക്കമ്മറ്റിയംഗം പി.കെ.ശ്രീമതി ഉൽഘാടനം ചെയ്തു
കരിന്തളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന്നായി കിനാനൂർ - കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു. സി പി ഐ (എം) കേന്ദ്രക്കമ്മറ്റിയംഗം പി.കെ.ശ്രീമതി ഉൽഘാടനം ചെയ്തു. എൻ. പുഷ്പ്പരാജൻ അധ്യക്ഷനായി. ഇ ചന്ദ്രശേഖരൻ എം എൽ എ .എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം' ശിവ പ്രസാദ് . കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പൻ . കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ട് രാഘവൻ കൂലേരി . സി പി ഐ (എം) ജില്ലാക്കമ്മറ്റി യംഗം വി.കെ.രാജൻ . പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി . ജില്ലാ പഞായത്ത് കയ്യൂർ ഡി വിഷൻ സ്ഥാനാർത്ഥി ഒ ക്ലാവ് കൃഷ്ണൻ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ പാറക്കോൽ രാജൻ . കെ.എ. രമണി. ബിന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു തെരഞ്ഞെടുപ്പ് പഞ്ചായത്ത് സെക്രട്ടറി കെ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു
No comments