Breaking News

കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു


കാസർകോട് : കുമ്പളയിൽ വൻ മണൽ വേട്ട. രണ്ടാഴ്ചക്കിടെ നടന്ന റെയ്ഡിൽ 18 തോണികളും രണ്ട് ടിപ്പർ ലോറികളും പൊലീസ് പിടികൂടി. നിരവധി നിറച്ചു വെച്ച മണൽ ചാക്കുകളും പിടിച്ചെടുത്തു. കുമ്പള ഇൻസ്പെക്ടർ ടി കെ മുകുന്ദന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനന്ത കൃഷ്ണൻ, ശ്രീജേഷ് എന്നിവരാണ് തോണികളും വാഹനങ്ങളും പിടികൂടിയത്. കുമ്പള തീരപ്രദേശത്തും, മൊഗ്രാൽ, ഷിറിയ, കുക്കാർ പുഴയുടെ അഴിമുഖത്തുനിന്നും, തീരങ്ങളിൽ നിന്നും ആണ് വ്യാപകമായി മണൽ കടത്തുന്നത്. കേരള മാരിടൈം ബോർഡിന്റെ അധീനതയിലുള്ള അഴിമുഖത്തു നിന്നും അനധികൃത മണൽ കടത്ത് നടക്കുന്നുണ്ട്. സർക്കാർ മുതലുകൾ കവർച്ച ചെയ്യുന്ന ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

No comments