Breaking News

കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു


കുമ്പള : നവംബർ 17 നു രാവിലെ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നതായ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ ഒറ്റത്തായി വെള്ളാട്ടെ അലക്സ് ഡോമിനിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി സിസിടിവി ക്യാമറകളും സംശയിക്കുന്ന ആൾക്കാരുടെ ഫോൺ കോളുകളും പിന്തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതി മംഗലാപുരത്ത് വരുന്നുണ്ടെന്നു മനസ്സിലാക്കി പൊലീസ് മംഗലാപുരത്തു എത്തിയിരു ന്നെങ്കിലും മംഗലാപുരത്ത് നടത്തിയ മറ്റൊരു മോഷണ കേസിൽ അലക്സ് ഉൾപ്പെടെ രണ്ടു പേരെ കങ്കനാടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി നാളെ കൊണ്ടുപോകും.

കാസർകോട് എ എസ് പി നന്ദഗോപാലിന്റെ മേൽനോട്ടത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാ ണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. കുമ്പള ഇൻസ്പെക്ടർ മുകുന്ദൻ കേസന്വേഷണത്തിനു നേ തൃത്വം നൽകി. കുമ്പള എസ് ഐ പ്രദീപ്കുമാറും എ എസ് പി യുടെ ക്രൈം സ്കോട് അംഗങ്ങളായ ഷൈജു ഉണ്ണി, ജിനീഷ് എന്നിവരും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.

No comments