Breaking News

കാസർകോട് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ സംഘർഷം


കാസർകോട്:കാസർകോട് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10:40 ഓടെ ആണ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് നിസാറിന്റെ പരാതിയിൽ മാങ്ങാട് ബാര പട്ടത്തൊടി മുഹമ്മദിൻ്റെ മകൻ ഷബീർ അലി (28) , ചെമ്മനാട് കൂമനടുക്കം കാങ്കുഴി ശ്രീധരന്റെ മകൻ പി ജഗദീഷ് കുമാർ (34) കീഴൂർ പടിഞ്ഞാറിലെ കണ്ടത്തി ൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ അഹമ്മദ് ഷാനവാസ് (28) ,ചെമ്മനാട് കൂമനടുക്കം കാങ്കുഴി ശ്രീധരന്റെ മകൻ സി കെ. അജേഷ് (27),കീഴൂർ കെ എം മൂസയുടെ മകൻ കുഞ്ഞഹമ്മദ് (34) കീഴൂർ കടപ്പുറത്തെ സത്താറിന് മകൻ അബ്ദുൽ ഷഫീർ ( 31) അബ്ദുറഹ്മാൻ മകൻ മുഹമ്മദ് അഫ്നാൻ (19) കീഴൂരിലെ സത്താറിൻറെ മകൻ സൈദ് അഫ്രീദ് ( 27)എന്നിവർക്കെതിരെയാണ് കേസെടുത്തത്.


 

No comments