മലയോരത്തെ വാഹന പ്രേമികൾക്ക് അഭിമാന നിമിഷം... ചെറുപ്പക്കാർ ഏറെനാൾ കാത്തിരുന്ന ബൈക്ക് മോഡലായ യമഹ XSR155 ന്റെ കാസർഗോഡ് ജില്ലയിലെ ആദ്യവിൽപ്പന വെള്ളരിക്കുണ്ടിൽ...
വെള്ളരിക്കുണ്ട് : മലയോരത്തെ വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ന്യൂ ജൻ ബൈക്ക് മോഡലായ യമഹ XSR155 ബൈക്കിന്റെ കാസർഗോഡ് ജില്ലയിലെ ആദ്യഡെലിവറി വെള്ളരിക്കുണ്ട് എസ് എസ് മോട്ടോർസിൽ നടന്നു.KVVES യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ലോഞ്ചിങ് കർമ്മം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു കല്ലറക്കൽ സന്നിഹിതനായിരുന്നു. ശ്രീറാം ഫൈനനസ് മാനേജർ ശ്രീജേഷ് ബന്തടുക്ക സ്വദേശിയായ അജിത്തിന് ബൈക്കിന്റെ താക്കോൽ കൈമാറി ആദ്യവിൽപ്പന നിർവഹിച്ചു.
No comments