ശക്തമായ മഴയിൽ ഒലിച്ചു പോയ ചെമ്പേരിയിലെ റോഡിന്റെ അറ്റക്കുറ്റ പണി പൂർത്തിയായി
പാണത്തൂർ : മാസങ്ങളോളമായി തകർന്ന് കിടന്ന ചെമ്പേരി കരിക്കെ റോഡ് പിഡബ്ല്യൂഡി നന്നാക്കി. ഉടൻ തുറന്ന് യാത്ര യോഗ്യമാക്കും. കഴിഞ്ഞ ശക്തമായ മഴയോടെയാണ് റോഡ് തകർന്ന് ഇതിലൂടെയുള്ള യാത്ര ദുരിതത്തിലായത്. കുഴിയിൽ വീണ് അപകടം വരെ സംഭവിച്ചിരുന്നു. ദിവസവും ആയിരത്തോളം വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. അപകടാവസ്ഥയെ കുറിച്ച് പാണത്തൂർ വാർത്ത യിൽ വാർത്ത നൽകിയിരുന്നു. കേരള കർണാടക അതിർത്തി പ്രദേശമായതിനാൽ തന്നെ പല ആവശ്യങ്ങൾക്കും ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന സ്ഥലമാണിത്. ബാർ, ബാങ്ക്, പെട്രോൾ പമ്പ്, കടകൾ, ചെക്ക് പോസ്റ്റ്, ഓട്ടോസ്റ്റാന്റ് തുടങ്ങിയ പ്രധാന സർവീസുകൾ നടന്നു വരുന്നുണ്ട്. റോഡ് നന്നായ ആശ്വാസത്തിലാണ് നാട്ടുകാർ.
No comments