Breaking News

പനത്തടി 8-ാം വാർഡ് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണ ബാനറുകൾ നശിപ്പിച്ചതായി പരാതി


പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ഷിബു എം ൻ്റെ ബാനറുകൾ നശിപ്പിച്ചതായി പരാതി. അത്തിക്കയത്ത്  ദാമോധരൻ്റെ വീടിന് സമീപം സ്ഥാപിച്ച ബാനറും, കാട്ടൂർ വീടിന് സമീപം സ്ഥാപിച്ച ബാനറുമാണ് നശിപ്പിക്കപ്പെട്ടത്. ഇന്ന് രാവിലെയാണ് ബാനർ തോട്ടിൽ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടേയും പോലീസിൻ്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

        പ്രചരണ ബാനറുകൾ നശിപ്പിച്ചത് പ്രതിക്ഷേധാർഹമാണെന്നും, പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാൻ ഇരുട്ടിൻ്റെ മറവിൽ  ഇത്തരം പ്രവർത്തി ചെയ്യുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പഞ്ചായത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ പി രാമചന്ദ്ര സറളായ, എം.കെ സുരേഷ്, പി കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു. അതേസമയം തൻ്റെ നേരെ ദിവസങ്ങളായി നടക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഇതെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ വിഷമമുണ്ടെന്നും, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ജനം വിലയിരുത്തട്ടെ എന്നും ഷിബു എം പറഞ്ഞു.


No comments