പയ്യന്നൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി അമ്മയും മകനും ജീവനൊടുക്കിയത് കുട്ടികളെ വിട്ടു പിരിയാൻ കഴിയാത്ത വിഷമം കാരണം
പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയും മകനും ആത്മഹത്യ ചെയ്തത് കുട്ടികളെ വിട്ടുപിരിയാൻ കഴിയാത്ത വിഷമം കൊണ്ടാണെന്ന് വിലയിരുത്തൽ . രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56) മകൻ പാചക തൊഴിലാളി കലാധരൻ (36) കലാധരൻ്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടുനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലും വീട്ടിനു മുന്നിൽ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചതായും കണ്ടതിനെ തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ രണ്ടു നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്.
മക്കൾക്ക് വിഷം നൽകി കലാധനരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണം. കലാധരന്റെ ഭാര്യ നയൻതാര കലാധരനുമായി അകന്നു കഴിയുകയാണ്. മക്കൾ കലാധരനോടൊപ്പമാണ് താമസം കഴിഞ്ഞ ദിവസം
കലാധരൻ്റെ കൂടെ താമസിക്കുന്ന 2 മക്കളെയും അമ്മയ്ക് ഒപ്പം പോകാൻ കോടതി വിധിച്ചിരുന്നു.
തുടർന്ന് കലാധരൻ്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇവർ പോലീസിൽ ബന്ധപ്പെട്ടിരുന്നു.പോലീസ് സ്റ്റേഷനിൽ നിന്നും കലാധരൻ്റെ അച്ഛൻ ഉണ്ണികൃഷ്ണനെ പോലിസ് വിളിപ്പിച്ചിരുന്നു.
കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ട് അനൂജ് പരിവാളിൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments