റവന്യൂ ജില്ലാ കലോത്സവം; ഹോസ്ദുര്‍ഗ് ഉപജില്ലയ്ക്ക് കലാകിരീടം
മൊഗ്രാൽതാളവും മേളവും ഇശലുകളും തീർത്ത മൂന്നുവർണപ്പകലുകൾ സമ്മാനിച്ച് മൊഗ്രാലിൽ ജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം. കണ്ണിനും കാതിനും വിരുന്നായി സമാപന ദിവസം സംഘനൃത്തവും നാടോടി നൃത്തവും ഗോത്രകലകളും അരങ്ങുനിറഞ്ഞു. വേദികൾക്കൊപ്പം പങ്കിട്ട ഉത്സവാഘോഷത്തിനാണ് ബുധനാഴ്ച രാത്രിയോടെ സമാപനമായത്. അവസാന ദിവസത്തെ സൂപ്പർ കുതിപ്പിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ഹൊസ്ദുർഗ് ഉപജില്ല ചാന്പ്യന്മാരായി- 958 പോയിന്റ്. ആദ്യ രണ്ടുദിനം വ്യക്തമായ ലീഡോടെ കാസർകോട് മുന്നിട്ടുനിന്നപ്പോൾ അവസാന ദിവസം ഗ്രൂപ്പിനങ്ങളിലെ മികവിൽ ഹൊസ്ദുർഗ് മുന്നേറുകയായിരുന്നു. രണ്ടാമതെത്തിയ കാസർകോടിന് 950 പോയിന്റാണുള്ളത്. ചെറുവത്തൂർ (862), DZMIG (818), CMIænm (813), ülgɔdanɔm (717), acmijvajno (623) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില. സ്കൂൾ വിഭാഗത്തിൽ വർഷങ്ങളായുള്ള കുത്തക നിലനിർത്തി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി മുന്നിലെത്തി. 236 പോയിന്റാണ് ദുർഗ നേടിയത്. ചട്ടഞ്ചാൽ സിഎച്ച്എസ്എസ് (194) രണ്ടും ചായ്യോത്ത് ജിഎച്ച്എസ്എസ് മൂന്നും സ്ഥാനത്തെത്തി. യുപി വിഭാഗത്തിൽ 183 പോയിന്റുള്ള കുന്പള ഉപജില്ലയാണ് മുന്നിൽ. 181 പോയിന്റുമായി കാസർകോട് ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 392 പോയിന്റുള്ള കാസർകോട് ഉപജില്ലയാണ് മുന്നിലെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിൽ ഹൊസ്ദുർഗ് (391) രണ്ടാമതായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഹൊസ്ദുർഗ് (410) ഒന്നാമതെത്തി. കാസർകോടാണ് (382) രണ്ടാംസ്ഥാനത്ത്. അറബിക് കലോത്സവത്തിൽ 160 പോയിന്റുമായി ചെറുവത്തൂർ ഉപജില്ല ഓവറോൾ ചാന്പ്യന്മാരായി. 158 പോയിന്റുള്ള കുന്പള ഉപജില്ലയാണ് രണ്ടാമത്. സംസ്കൃതം കലോത്സവത്തിൽ 179 പോയിന്റുമായി ഹൊസ്ദുർഗ് ഉപജില്ല ഓവറോൾ ചാന്പ്യന്മാരായി. 172 പോയിന്റുള്ള ചെറുവത്തൂർ ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. സമാപന സമ്മേളനം എ കെ എം അഷറഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ അധ്യക്ഷയായി. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ, ജില്ലാപഞ്ചായത്ത് അംഗം അസീസ് കളത്തൂർ, സെഡ് എ മൊഗ്രാൽ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനന് വിദ്യാഭ്യാസ വകുപ്പും പിടിഎയും മൊഗ്രാൽ പൗരാവലിയും ചേർന്ന് യാത്രയയപ്പ് നൽകി.
No comments